Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemmattamvayal-Kalichanadukkam Road

Kasaragod

ചെ​ളി​ക്കു​ള​മാ​യി ചെ​മ്മ​ട്ടം​വ​യ​ൽ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ്

കാ​ഞ്ഞ​ങ്ങാ​ട്: വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി മാ​സ​ങ്ങ​ളാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ ചെ​മ്മ​ട്ടം​വ​യ​ൽ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ചെ​ളി​ക്കു​ള​മാ​യി. ചെ​മ്മ​ട്ടം​വ​യ​ലി​ൽ നി​ന്ന് റോ​ഡ് തു​ട​ങ്ങി അ​ല്പ​ദൂ​രം പി​ന്നി​ട്ട് ബ​ല്ല കു​റ്റി​ക്കാ​ൽ ഭാ​ഗ​ത്തെ​ത്തു​മ്പോ​ൾ ത​ന്നെ ചെ​ളി​യും കു​ഴി​ക​ളും നി​റ​ഞ്ഞ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ നേ​ര​ത്തേ അ​ട​ർ​ത്തി​മാ​റ്റി​യ ടാ​റും മെ​റ്റ​ലും ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ൾ നി​ര​ത്തി​വ​ച്ച് ഇ​വ​യു​ടെ ഇ​ട​യി​ലു​ള്ള ഭാ​ഗ​ങ്ങ​ൾ മ​ണ്ണി​ട്ടു നി​ക​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ട​യി​ലു​ള്ള മ​ണ്ണ് താ​ഴ്ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഈ ​അ​ട​രു​ക​ൾ​ക്കു മു​ക​ളി​ലും അ​ടു​ത്തു​ള്ള കു​ഴി​ക​ളി​ലും ക​യ​റി​യി​റ​ങ്ങി ആ​ടി​യു​ല​ഞ്ഞു കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പ​ല​ത​വ​ണ ഇ​വി​ടെ മ​റി​ഞ്ഞു​വീ​ഴു​ക​യും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ചെ​ളി​യി​ൽ പു​ത​ഞ്ഞ് യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങേ​ണ്ടി​വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ൽ ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന റോ​ഡ് ഈ ​മ​ഴ​ക്കാ​ല​ത്തി​നു തൊ​ട്ടു​മു​മ്പാ​ണ് താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​നി മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞു മാ​ത്ര​മേ ടാ​റിം​ഗ് തു​ട​ങ്ങാ​നാ​കൂ എ​ന്ന നി​ല​യാ​ണ്. ഇ​തി​നി​ട​യി​ൽ ഒ​രു​ക്കി​യ താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​ണ് നാ​ട്ടു​കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഇ​ര​ട്ടി ദു​രി​ത​മാ​യി മാ​റി​യ​ത്.

Latest News

Corehub Up